അമിത വോള്‍ട്ടേജ് കാരണം ഇലക്ട്രോണിക് ഉപകരണങ്ങള്‍ നശിച്ചു; കെ.എസ്.ഇ.ബി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം


പേരാമ്പ്ര: ചക്കിട്ടപ്പാറ മേഖലയില്‍ അമിത വോള്‍ട്ടേജ് കാരണം ഇലക്ട്രോണിക് ഉപകരങ്ങള്‍ നശിച്ചതായി പരാതി. കഴിഞ്ഞദിവസം രാത്രിയാണ് ചക്കിട്ടപാറ പഞ്ചായത്ത് ഓഫീസ് മുതല്‍ വലിയ മലക്കുന്ന് വരെയുള്ള ഭാഗങ്ങളില്‍ അമിത വോള്‍ട്ടേജിനെ തുടര്‍ന്ന് നിരവധി വീടുകളിലെ ബള്‍ബുകള്‍, ഫ്രിഡ്ജുകള്‍, ലാപ്‌ടോപ്പുകള്‍, ടി.വികള്‍ തുടങ്ങിയവ തകരാറിലായത്.

ഉപകരണങ്ങള്‍ നഷ്ടപ്പെട്ട വീട്ടുകാര്‍ക്ക് വൈദ്യുതി ബോര്‍ഡ് നഷ്ടപരിഹാരം നല്‍കണമെന്ന് സി.പി.ഐ. ചക്കിട്ടപാറ ബ്രാഞ്ച് സെക്രട്ടറി ശ്രീധരന്‍ പെരുവണ്ണാമൂഴി ആവശ്യപ്പെട്ടു.