അഭിമാനമായി ജിന്റോ തോമസ്; ചക്കിട്ടപ്പാറ സ്വദേശിയുടെ തിരക്കഥയില്‍ ഒരുക്കിയ ‘കാടകലം’ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു
ചെറുപ്പത്തില്‍ അമ്മയെ നഷ്ടപെട്ട ആദിവാസി ബാലന്‍ കുഞ്ഞാപ്പുവിന്റെ കഥപറയുന്ന കാടകലം എന്ന സിനിമ ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. ചക്കിട്ടപ്പാറ സ്വദേശി ജിന്റോ തോമസും സഗില്‍ രവീന്ദ്രനും ചേര്‍ന്നാണ് കാടകലത്തിന്റെ തിരക്കഥ എഴുതിയത്.
പെരിയാര്‍വാലി ക്രിയേഷന് വേണ്ടി ഷഗില്‍ രവീന്ദ്രന്‍ കഥ എഴുതി സംവിധാനം ചെയ്ത കാടകലം ബ്രിട്ടനില്‍ വച്ചു നടക്കുന്ന ഫസ്റ്റ് ടൈം ഫിലിം മേക്കര്‍ അവാര്‍ഡ് ഫെസ്റ്റിവലില്‍ ഒഫീഷ്യല്‍ സെലെക്ഷന്‍ നേടി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച പത്തു ചിത്രങ്ങളുടെ പട്ടികയിലേക്കാണ് കാടകലം എത്തിച്ചേര്‍ന്നത്.
ഫെസ്റ്റിവലിലെ പബ്ലിക് വോട്ടിങ്ങില്‍ ചിത്രം ആദ്യ അഞ്ചു സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപെട്ടാല്‍ പൈന്‍ വുഡ് സ്റ്റുഡിയോയില്‍ കാടകലം പ്രദര്‍ശിപ്പിക്കുന്നതായിരിക്കും. കൂടാതെ ധന്‍ബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം സെലക്ഷന്‍ നേടിയിട്ടുണ്ട്. ഇതിനു മുന്‍പ് ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് കാടകലം നേടിയിരുന്നു
മാസ്റ്റര്‍ ഡാവിഞ്ചിയാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിച്ചത്. നാടകപ്രവര്‍ത്തകനും സിനിമ സീരിയല്‍ താരവുമായ സതീഷ് കുന്നോത്തും ചലച്ചിത്രതാരം കോട്ടയം പുരുഷന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ചെറുപ്പത്തില്‍ അമ്മയെ നഷ്ടപെട്ട ആദിവാസി ബാലന്‍ കുഞ്ഞാപ്പുവിന് എല്ലാം അച്ഛന്‍ മുരുകനാണ്. മുരുകന്‍ പറഞ്ഞു തന്ന കഥകളിലൂടെ അമ്മ താന്‍ ജീവിക്കുന്ന കാട്ടില്‍ ഉണ്ടെന്ന് കുഞ്ഞാപ്പു വിശ്വസിക്കുന്നു. ഊരിലെ ആകാധ്യാപക വിദ്യാലയത്തിലെ പഠന ശേഷം അച്ഛന്റെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ അവന്‍ തന്റെ അച്ഛനെയും കാടിനേയും വിട്ട് തനിക്ക് ഒരിക്കലും സുപരിചിതമല്ലാത്ത നഗരത്തിലേക്ക് വിദ്യാഭ്യാസത്തിനായി പോവുന്നതും പിന്നീടുള്ള കുഞ്ഞാപ്പുവിന്റെ ജീവിതവുമാണ് കഥാപ്രമേയം.
ചിത്രത്തിലെ കനിയേ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ബി കെ ഹരിനാരായണന്റെ വരികളില്‍ പി എസ് ജയഹരി സംഗീതം ചെയ്ത് സംഗീത സംവിധായകനും ഗായകനുമായ ബിജിബാല്‍ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്
ഈ ഗാനം ഇറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. ക്യാമറ റെജി ജോസഫാണ് ചെയ്തിരിക്കുന്നത്.
- എഡിറ്റിംഗ് -അംജാത് ഹസ്സന്‍
- കല -ബിജു ജോസഫ്.
- മേക്കപ്പ് രാജേഷ് ജയന്‍, ബിന്ദു ബിജുകുമാര്‍.
- പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -രാജു കുറുപ്പന്തറ
പ്രൊഡക്ഷന്‍ എക്‌സിക്യുട്ടിവ് -സുബിന്‍ ജോസഫ്
ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ജിന്റോ തോമസ്
അസിസ്റ്റന്റ് ഡയറക്ടര്‍ -സ്വാതിഷ് തുറവൂര്‍ ,നിഖില്‍ ജോര്‍ജ്.