അഭിജിത്തിന്റെ മരണത്തിലെ ദുരൂഹത; അന്വേഷണമാവശ്യപ്പെട്ട് സര്‍വകക്ഷിസമിതി


മേപ്പയ്യൂര്‍: അന്യസംസ്ഥാന തൊഴിലാളികളുമായി അസമിലേക്ക് പോയ ബസ്‌െ്രെഡവര്‍ അഭിജിത്തിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സര്‍വകക്ഷിസമിതി. അഭിജിത്തിന്റെ ഭൗതികദേഹത്തോട് തികഞ്ഞ അനാദരവാണ് കാണിച്ചിരിക്കുന്നത്. കുറ്റക്കാരുടെപേരില്‍ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, എം.പി., എം.എല്‍.എ., കളക്ടര്‍, ഡി.ജി.പി. എന്നിവര്‍ക്ക് പരാതി നല്‍കാനും സമിതി തീരുമാനിച്ചു.

അഭിജിത്തിന്റെ മരണശേഷം ബസ്സുടമകളുടെ ഭാഗത്തുനിന്ന് യാതൊരുവിധ ഇടപെടലും ഇല്ലാത്തതിലും സര്‍വകക്ഷി പ്രതിഷേധം രേഖപ്പെടുത്തി. വാര്‍ഡ് മെമ്പര്‍ എന്‍.പി. ശോഭ അധ്യക്ഷത വഹിച്ചു. കെ. രാജീവന്‍, സി.എച്ച്. ഇബ്രാഹിംകുട്ടി, വി.സി. ബിനീഷ്, പി.കെ. രാഘവന്‍, എം.കെ. രാമചന്ദ്രന്‍, പി. റഷീദ് എന്നിവര്‍ സംസാരിച്ചു.