‘അഭിജിത്തിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണം’; സിപിഎം


മേപ്പയൂര്‍: അസമിലെ നാഗോണില്‍ ബസില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയ അഭിജിത്തിന്റെ മരണത്തില്‍ അന്വേഷണം നടത്തണമെന്ന് സിപിഐഎം നരക്കോട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.അഥിതിതൊഴിലാളികളെയും കൊണ്ട് ആസ്സാമിലേക്ക് പോയ അഭിജിത്ത് സംശയകരമായ സാഹചര്യത്തില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്.

അഭിജിത്തിനെ ബസിന്റെ അകത്തു മരിച്ചു കിടക്കുന്നതാണ് മറ്റു തൊഴിലാളികള്‍ കണ്ടത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ലോക്ക് ഡൌണ്‍ മൂലം കഴിഞ്ഞ രണ്ട് മാസമായി അവിടെ കുടുങ്ങി കിടക്കുകയാണ്. ആവിശ്യത്തിന് ഭക്ഷണമോ വെള്ളമോ ഇല്ലാതെ മറ്റു യാതൊരു സൗകര്യമോ ഇല്ലാതെ കേരളത്തില്‍ നിന്ന് പോയാ മറ്റു ബസ് ജീവനക്കാരും വളരെ ബുദ്ധിമുട്ടിലാണ്. കൂടാതെ ഗുണ്ടാപിരിവും അക്രമണവും നിത്യ സംഭവമാണെന്ന് പറയപ്പെടുന്നു. അടിയിന്തിരമായി ഈ വിഷയമായി ബന്ധപെട്ടു സമഗ്ര അന്വേഷണം നടത്തണമെന്നും,അഭിജിത്തിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കി സംരക്ഷിക്കണമെന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടും ബന്ധപ്പെട്ട അധികാരികളോടും ആവിശ്യപ്പെടുന്നുവെന്നും സിപിഎം നരക്കോട് ബ്രാഞ്ച് ആവശ്യപ്പെട്ടു.

അഭിജിത്തിന്റെ അച്ഛന്‍ ബാലകൃഷ്ണനും സഹോദരിയും നാല് വര്‍ഷങ്ങള്‍ മുന്‍പ് മരണപ്പെട്ടതാണ്. ഇവരുടെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ അഭിജിത്ത് ഏറ്റെടുക്കുകയായിരുന്നു. അഭിജിത്തിന്റെ മരണത്തോടെ അമ്മയും അമ്മമ്മയും തനിച്ചാവുകയായിരുന്നു.