അപ്രതീക്ഷിത പ്രതിസന്ധി: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി
കോഴിക്കോട്: കല്‍ക്കരിയുടെ ലഭ്യതയില്‍ ഇടിവ് നേരിട്ടതിനാല്‍ ഉത്തരേന്ത്യയിലെ താപവൈദ്യുതി നിലയങ്ങളില്‍ വൈദ്യുതി ഉല്‍പ്പാദനം കുറഞ്ഞുവെന്ന് കെ.എസ്.ഇ.ബി. ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ ദീര്‍ഘകാല കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വൈദ്യുതി ഗണ്യമായി കുറഞ്ഞു. എന്നാല്‍ ഈ കുറവ് പരിഹരിക്കാനുള്ള ശ്രമം വൈദ്യുതി ബോര്‍ഡ് നടത്തുന്നതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല.
അതേസമയം പീക്ക് സമയങ്ങളില്‍ എല്ലാ ഉപഭോക്താക്കളും വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ത്ഥിച്ചു. വൈകീട്ട് 6:30 മുതല്‍ രാത്രി 10:30 വരെയുള്ള നാല് മണിക്കൂറാണ് വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലുള്ള പീക്ക് സമയമായി അറിയപ്പെടുന്നത്.