അപേക്ഷിക്കാന്‍ മറക്കല്ലേ! ചെറുവണ്ണൂര്‍ കൃഷിഭവനില്‍ കര്‍ഷകര്‍ക്കായി വിവിധ ആനുകൂല്യങ്ങള്‍
പേരാമ്പ്ര: ചെറുവണ്ണൂര്‍ കൃഷിഭവന്‍ വിവിധ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ പരിധിയില്‍ 15 സന്റെില്‍ കുറയാത്ത സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നവര്‍, താല്‍പര്യമുള്ള സ്‌കൂളുകള്‍, മൂന്ന് വര്‍ഷത്തില്‍ കുറയാത്ത തരിശ്ശായിക്കിടക്കുന്ന സ്ഥലത്ത് പച്ചക്കറി, നെല്‍കൃഷി എന്നിവ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ചെറുവണ്ണൂര്‍ കൃഷിഭവനുമായി ജനുവരി 20ന് മുമ്പ് ബന്ധപ്പെടണം.
പാടശേഖരങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ തുടര്‍ന്നു ലഭിക്കുന്നതിനായി രജിസ്‌ട്രേഷന്‍ പുതുക്കാത്ത പാടശേഖര സമിതികള്‍ ഒരാഴ്ചക്കുള്ളില്‍ രജിസ്‌ട്രേഷന്‍ പുതുക്കിയതിന്റെ രേഖകള്‍ കൃഷിഭവനില്‍ സമര്‍പ്പിക്കേണ്ടതാണ്.
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം നെല്‍കൃഷി കൂലിച്ചെലവ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കര്‍ഷകര്‍ നെല്‍കൃഷി ഇന്‍ഷുര്‍ ചെയ്ത രേഖകള്‍, നികുതിച്ചിട്ട് അല്ലെങ്കില്‍ പാട്ട ചീട്ട് സഹിതം നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോറം ബന്ധപ്പെട്ട പാടശേഖര സമിതികളെ ഉടനെ ഏല്‍പിക്കേണ്ടതാണെന്നും കൃഷി ഓഫിസര്‍ അറിയിച്ചു.