അനുവദിച്ചാല്‍ എയിംസ് കിനാലൂരില്‍ തന്നെയെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി


ബാലുശ്ശേരി: കേരളത്തിന് എയിംസ് അനുവദിച്ചാല്‍ അത് ബാലുശ്ശേരി കിനാലൂരിലായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

കേരളത്തിന് എയിംസ് എന്ന ആവശ്യം 2014 മുതല്‍ കേന്ദ്രസര്‍ക്കാറിനു മുന്നില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനായി കിനാലൂരില്‍ 200 ഏക്കര്‍ സ്ഥലം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 18ന് മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ തോമസ് മാത്യു മെഡിക്കല്‍ കോളജ് സൂപ്രണ്ട് ശ്രീജയന്‍ പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്‍ എന്നിവരടങ്ങിയ സംഘം കിനാലൂരില്‍ സന്ദര്‍ശനം നടത്തിയിരുന്നു.