അനുമതിയില്ലാതെ പുലര്‍ച്ചെ പറമ്പിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞു; മണ്‍വെട്ടിക്കൊണ്ടുള്ള ആക്രമത്തില്‍ യുവതിക്ക് പരിക്ക്, സംഭവം ഇരിങ്ങല്‍ കൊളാവിപ്പാലത്ത്


ഇരിങ്ങല്‍: അനുമതിയില്ലാതെ രാത്രി പറമ്പിലൂടെ റോഡുവെട്ടാന്‍ വന്ന സംഘം യുവതിയെ ആക്രമിച്ചു. ഇരിങ്ങല്‍ കൊളാവിപാലത്താണ് സംഭവം. കൊളാവി സ്വദേശി ലിഷയെയാണ് മണ്‍വെട്ടികൊണ്ട് ആക്രമിക്കപ്പെട്ടത്. തലയ്ക്ക് പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുലര്‍ച്ചെ നാലുമണിയോടെയാണ് സ്റ്റേഷനില്‍ വിവരം ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അക്രമികള്‍ കടന്നുകളഞ്ഞിരുന്നതായും പയ്യോളി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. യുവതിയുടെ മൊഴിയെടുക്കാനായി എസ്.ഐ പോയിട്ടുണ്ടെന്നും അതിനുശേഷം കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും പൊലീസ് അറിയിച്ചു.