അധ്യാപക ദിനത്തില്‍ മേപ്പയ്യൂരിലെ മൊയ്തീന്‍ മാസ്റ്റര്‍ക്ക് എം.എസ്.എഫിന്റെ ആദരം


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പ്രദേശത്ത് ആയിരകണക്കിന് ശിഷ്യ ഗണങ്ങളുള്ള ടി.പി മൊയ്തീന്‍ മാസ്റ്ററെ ആദരിച്ചു. മൂന്നു പതിറ്റാണ്ടിലേറെക്കാലം കെ.ജി.എം.എസ് യു.പി സ്‌കൂള്‍ അധ്യാപകനായിരുന്നു മൊയ്തീന്‍ മാസ്റ്റര്‍. അധ്യാപക ദിനത്തില്‍ നടത്തിയ ‘ഗുരുവന്ദനം 21’ എന്ന പരിപാടിയുടെ ഭാഗമായി എം.എസ്.എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാസ്റ്ററെ ആദരിച്ചത്.

മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ അധ്യാപകദിന സ്‌നേഹോപഹാരം സമര്‍പ്പിച്ച് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എം അഷറഫ് മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഷീദ നടുക്കാട്ടില്‍ പൊന്നാട അണിയിച്ചു.

എം.എസ്.എഫ് പ്രസിഡന്റ് വി.എം അഫ്‌സല്‍ അധ്യക്ഷനായി. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത്, ടി.കെ അബ്ദുറഹിമാന്‍, മുഹമ്മദ് മണപ്പുറം, ടി.കെ ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു. എം.എസ്.എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.കെ ഫസലുറഹ്‌മാന്‍ സ്വാഗതവും ട്രഷറര്‍ കെ ഹാരിസ് നന്ദിയും പറഞ്ഞു.