അത്തോളിയില്‍ മകളുടെ ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ അച്ഛനും മരിച്ചു
കൊയിലാണ്ടി: അത്തോളിയില്‍ മകളുടെ ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ അച്ഛനും മരിച്ചു. അത്തോളിയി ചോനോം കുന്നത്ത് ജിംനയുടെ (36) സംസ്കാര ചടങ്ങുനടക്കുന്നതിനിടെയാണ് അച്ഛന് ചേനാംകുന്നത്ത് രാജന് (68) കുഴഞ്ഞുവീണ് മരിച്ചത്.
കാരക്കുന്നത്ത് ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയായിരുന്ന ജിംന ഇന്നലെ രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഇരുവരുടെയും സംസ്കാരം നടത്തി. ചന്ദ്രികയാണ് രാജന്റെ ഭാര്യ. മക്കള്‍: ജസ്ന, ജിംജിത്ത് (ദുബായ്). പുന്നശ്ശേരി ചാത്തങ്കേരി ജോഷിലാല്‍ ആണ് ജിംനയുടെ ഭര്‍ത്താവ്.