അത്തോളി സ്വദേശിനി കുവൈറ്റില്‍ അന്തരിച്ചു


അത്തോളി : കുവൈത്തില്‍ ഇന്ത്യന്‍ ലേണേഴ്‌സ് അക്കാദമിയിലെ മലയാളി അധ്യാപിക നിര്യാതയായി. കോഴിക്കോട് അത്തോളി സ്വദേശിനിയായ കൊങ്ങന്നൂര്‍ വലിയാറമ്പത്ത് സബീഹിെന്റ ഭാര്യ ഖദീജ ജസീലയാണ് മരിച്ചത്. മുപ്പത്തിയൊന്ന് വയസായിരുന്നു.

കുവൈത്തിലെ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എളേറ്റില്‍ വട്ടോളി എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന ഉസ്മാന്‍ മാഷിെന്റയും മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ജമീല ഉസ്മാെന്റയും മകളാണ്. എട്ടും ആറും വയസ്സായ രണ്ട് മക്കളുടെ അമ്മയാണ് ഖദീജ.