അണേല റോഡിൽ പരന്നൊഴുകി കനാൽ വെള്ളം


കൊയിലാണ്ടി: റോഡാകെ പരന്നൊഴുകി കനാൽ വെള്ളം. കനാല്‍ വെളളം റോഡരികിലെ ഓവുചാലുകളിലേക്ക് ഒഴുകിയെത്തിയതിനെ തുടര്‍ന്ന് റോഡില്‍ വെളളക്കെട്ട്. കൊയിലാണ്ടി-അണേല റോഡില്‍ കുറുവങ്ങാട് ശക്തി തിയ്യേറ്റേഴ്‌സിന് സമീപമാണ് റോഡ് നിറയെ വെളളം കെട്ടി നില്‍ക്കുന്നത്.

ഓവുചാലുകളിലെ തടസ്സങ്ങള്‍ നീക്കാത്തതു കാരണമാണ് വെളളം കെട്ടി നില്‍ക്കാന്‍ ഇടയാക്കിയതെന്ന് പരിസരവാസികള്‍ പറഞ്ഞു. നാടൊട്ടുക്കും ശുദ്ധജല ക്ഷാമം അനുഭവിക്കുമ്പോഴാണ് കനാല്‍ വെളളം ഈ വിധം പാഴായി പോകുന്നത്.