അടുത്ത യാത്ര വന്ദേഭാരതിൽ ആയാലോ? കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമമായി, കോഴിക്കോട്ടെത്തുന്ന സമയങ്ങള്‍ അറിയാം


കോഴിക്കോട്: കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ അന്തിമസമയക്രമം റെയില്‍വേ പുറത്തുവിട്ടു. കാസര്‍കോഡ്-തിരുവനന്തപുരം റൂട്ടിലാണ് രണ്ടാം വന്ദേഭാരതും ഓടുക. ആഴ്ചയില്‍ ആറ് ദിവസമാണ് രണ്ടാം വന്ദേഭാരത് എക്‌സ്പ്രസും സര്‍വ്വീസ് നടത്തുക.

കാസര്‍കോഡ് നിന്ന് രാവിലെ 07:00 മണിക്ക് യാത്ര തുടങ്ങുന്ന ട്രെയിന്‍ വൈകീട്ട് 03:05 ന് തിരുവനന്തപുരത്ത് എത്തും. തുടര്‍ന്ന് വൈകീട്ട് 04:05 ന് തിരുവനന്തപുരത്ത് നിന്ന് മടക്കയാത്ര ആരംഭിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസ് രാത്രി 11:58 ന് കാസര്‍കോഡെത്തി സര്‍വ്വീസ് അവസാനിപ്പിക്കും.

ആലപ്പുഴ വഴിയാണ് രണ്ടാം വന്ദേഭാരത് സര്‍വ്വീസ് ഓടുക. ആദ്യ വന്ദേഭാരതില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം വന്ദേഭാരതിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കാസര്‍കോഡ് നിന്നും തിരുവനന്തപുരത്തേക്ക് എട്ട് മണിക്കൂറും മടക്കയാത്രയ്ക്ക് ഏഴ് മണിക്കൂര്‍ 55 മിനിറ്റുമാണ് രണ്ടാം വന്ദേഭാരത് എടുക്കുന്ന യാത്രാസമയം.

പുതിയ വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമം

കാസര്‍കോഡ്-തിരുവനന്തപുരം (ട്രെയിന്‍ നമ്പര്‍ 20631)

കാസര്‍കോട് – 07:00 AM
കണ്ണൂര്‍ – 07:55 AM
കോഴിക്കോട് – 08:57 AM
തിരൂര്‍ – 09:22 AM
ഷൊര്‍ണൂര്‍ – 09:58 AM
തൃശൂര്‍ – 10:38 AM
എറണാകുളം – 11:45 AM
ആലപ്പുഴ – 12:32 PM
കൊല്ലം – 01:40 PM
തിരുവനന്തപുരം – 03:05 PM

തിരുവനന്തപുരം- കാസര്‍കോട് (ട്രെയിന്‍ നമ്പര്‍- 20632)

തിരുവനന്തപുരം – 04:05 PM
കൊല്ലം – 04:53 PM
ആലപ്പുഴ – 05:55 PM
എറണാകുളം – 06:35 PM
തൃശൂര്‍ – 07:40 PM
ഷൊര്‍ണൂര്‍ – 08:15 PM
തിരൂര്‍ – 08:52 PM
കോഴിക്കോട് – 09:23 PM
കണ്ണൂര്‍ – 10:24 PM
കാസര്‍കോട് – 11:58 PM


Related News: വന്ദേഭാരത് എക്സ്പ്രസ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; റെയില്‍വേ ട്രാക്കില്‍ കല്ല് നിരത്തിയ മൂടാടി സ്വദേശി അറസ്റ്റില്‍


Related News: കോരപ്പുഴ പാലം കടക്കുന്ന വന്ദേഭാരത് എക്‌സ്പ്രസ്; എഞ്ചിന്‍ റൂമിനുള്ളില്‍ നിന്നുള്ള മനോഹരമായ ചിത്രം കാണാം


Related News: കേരളത്തിലെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് നിരക്കുകള്‍ പുറത്ത്; കോഴിക്കോട് നിന്ന് ഓരോ സ്‌റ്റേഷനിലേക്കുമുള്ള ടിക്കറ്റ് നിരക്കുകള്‍ അറിയാം


Related News: രാവിലെ 5.20ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടാല്‍ 11.03ന് കോഴിക്കോട് എത്തും; വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും അറിയാം


Related News: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ മൂന്നു വര്‍ഷം കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക്; 473 കോടി രൂപയുടെ നവീകരണ പദ്ധതി നാളെ പ്രഖ്യാപിക്കും