അഞ്ജിത ഇനി ‘പുലരി’യില്‍! അരിക്കുളം കാരയാട് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് സ്‌നേഹ വീടിന്റെ താക്കോല്‍ കൈമാറി
പേരാമ്പ്ര: ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജും നാട്ടുകാരും ഒരുമിച്ച് കോളേജ് വിദ്യാര്‍ത്ഥി അഞ്ജിതയ്ക്ക് ഒരുക്കിയ ‘പുലരി’ എന്ന സ്‌നേഹ വീടിന്റെ താക്കോല്‍ കൈമാറി. ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റോയ്‌ജോണും നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ എം. സി രാജീവനും ചേര്‍ന്നാണ് താക്കോല്‍ കൈമാറിയത്.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രജനി അധ്യക്ഷത വഹിച്ചു. നിര്‍മ്മാണ കമ്മിറ്റി ട്രഷറര്‍ രഞ്ജിത്ത് സ്വാഗതവും എം.സി രാജീവന്‍ റിപ്പോര്‍ട്ട് അവതരണവും വി.കെ ബൈജു നന്ദിയും രേഖപ്പെടുത്തി.
ബിനിത എന്‍.എം, എ കെ ശാന്ത, വി.എം ഉണ്ണി, രാമദാസ് തെക്കണ്ടി, പ്രദീപന്‍ കണ്ണമ്പത്ത്, രാജന്‍ മാസ്റ്റര്‍, ഒ. കെ.ബാബു, അമ്മദ് മുസ്ലിയാര്‍, ടി.പി.ബഷീര്‍, ഇമ്പിച്ചി ആലി, ആനപൊയില്‍ ഗംഗാധരന്‍, ബാബുരാജ്, കെ. വി ഷാഹിദ് തുടങ്ങിയ രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖര്‍ സംസാരിച്ചു.