അഞ്ച് മണിക്ക് ശേഷം ബീച്ചില്‍ പ്രവേശനമില്ല, കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണം
കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വിനോദ സഞ്ചാര മേഖലകളില്‍ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം പ്രവേശനം നിരോധിച്ചു. ജില്ലയിലെ ബീച്ച്, ഡാം തുടങ്ങിയ അനിയന്ത്രിത വിനോദ സഞ്ചാര മേഖലകളില്‍ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം പ്രവേശനം നിരോധിച്ചു. പ്രവേശനം നിയന്ത്രിക്കാന്‍ കഴിയുന്ന വിനോദസഞ്ചാര മേഖലകളില്‍ ഒരേ സമയം 200 ആളുകളില്‍ കൂടുതല്‍ പാടില്ല. പൊലീസ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശം. നിയമം ലംഘിച്ചാര് കര്‍ശന ശിക്ഷയെന്ന് ഭരണകൂടം അറിയിച്ചു.