അജ്മലിന് ഇത് കണ്ടുപിടുത്തങ്ങളുടെ കാലം; കൊച്ചു ശാസ്ത്രജ്ഞന്റെ മിടുക്കില്‍ അത്ഭുതപ്പെട്ട് വടകര നിവാസികള്‍
വടകര: കോവിഡില്‍ മുഹമ്മദ് അജ്മല്‍ കണ്ടുപിടിത്തങ്ങളുടെ ലോകത്ത് തിരക്കിലാണ്. ഈ കൊച്ചു ശാസ്ത്രജ്ഞന്റെ മിടുക്ക് വിസ്മയക്കാഴ്ചയായി മാറിയിരിക്കുകയാണ്.
സൈക്കിള്‍ ബൈക്ക് ആക്കി മാറ്റി നാട്ടുകാരുടെ ഹീറോയും ഒപ്പം കോവിഡ് പ്രതിരോധത്തിന് സാനിറൈസര്‍ മെഷീന് ഉണ്ടാക്കിയുമാണ് അജ്മല്‍ കോവിഡ് കാലത്ത് താരമായത്. മാഹി ജവഹര്‍ലാല്‍ നെഹ്റു ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താംതരം പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന ഈ കൊച്ചു മിടുക്കന് കോവിഡില്‍ വെറുതെ ഇരുന്നില്ല. ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന് ആയിരുന്നു കോവിഡിന്റെ
ഒന്നാം തരംഗത്തില്‍ നിര്‍മിച്ചത്. രണ്ടാം തരംഗത്തില്‍ മെഷീനില്‍ രൂപമാറ്റം വരുത്തി ഓട്ടോമാറ്റിക് തെര്‍മോമീറ്റര്‍ സാനിൈറ്റസര് മെഷീന് ആക്കി മാറ്റി. ഇരട്ട ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതോടൊപ്പം ആകാരഭംഗി ചോരാതെയുമാണ് മെഷീന് നിര്‍മിച്ചത്. മെഷീെന്റ പിന്‍ഭാഗത്തെ രണ്ട് അറകളില്‍ യന്ത്രഭാഗങ്ങള്‍ ഘടിപ്പിച്ചാണ് പ്രവര്‍ത്തനം ക്രമീകരിച്ചത്. ഇതോടൊപ്പം തന്റെ സൈക്കിളിന് പഴയ സ്പ്ലണ്ടര്‍ ബൈക്കിന്റെ എന്ജിന് ഘടിപ്പിച്ച് ബൈക്കാക്കി മാറ്റുകയുണ്ടായി. 1999 മോഡല്‍ സ്പ്ലണ്ടറിന്റ എന്‍ജിനാണ് ബൈക്കില്‍ ഘടിപ്പിച്ചത്. സൈക്കിള്‍ ബൈക്കിനെ ഇലക്ട്രിക് ബൈക്ക് ആക്കാനുള്ള പ്രയത്നത്തിലാണ് അജ്മല്‍. ഒന്നാം ലോക്ഡൗണിനു ശേഷമുണ്ടായ ഇളവുകളിലാണ് തെന്റ കണ്ടുപിടിത്തങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ സംഘടിപ്പിച്ചത്. ബംഗളൂരുവില്‍ നടന്ന സതേണ്‍ ഇന്ത്യ സയന്‍സ് ഫെയറില്‍ സോളാര്‍ വാട്ടര്‍ പമ്ബിങ് സിസ്റ്റം എന്ന പ്രേജക്ടിന് അംഗീകാരം ലഭിച്ചിരുന്നു.
2020ല്‍ ചെന്നൈ സത്യഭാമ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് ടെക്നോളജിയില്‍ നടന്ന മത്സരത്തില്‍ ഇന്റലിജന്റ് സ്കൂള്‍ എന്ന പ്രേജക്ടിന് അജ്മല്‍ വ്യക്തിഗത മെഡല്‍ ജേതാവായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മാഹി മഞ്ചക്കലില്‍ ഷെഷോമ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തലശ്ശേരി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളി കാസിമിെന്റയും റുബീനയുടെയും മകനാണ് മുഹമ്മദ് അജ്മല്‍.