അജേഷിന്‌റെ കുടുംബത്തിന് സഹായവുമായി യൂത്ത് കോണ്‍ഗ്രസ് ചക്കിട്ടപ്പാറ മണ്ഡലം കമ്മിറ്റി


പേരാമ്പ്ര: വാഹനാപകടത്തില്‍ മരിച്ച അജേഷിന്‌റെ കുടുംബത്തിന് സഹായവുമായി യൂത്ത് കോണ്‍ഗ്രസ് ചക്കിട്ടപ്പാറ മണ്ഡലം കമ്മിറ്റി. സമാഹരിച്ച തുക പേരാമ്പ്ര
നിയോജകമണ്ഡലം യുഡിഎഫ് കണ്‍വീനറും 2-ാം വര്‍ഡ് മെബറുമായ കെ.എ ജോസുകുട്ടി കൈമാറി.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍ഡ് റിച്ചാഡ് ജോണ്‍ അധ്യക്ഷം വഹിച്ചു. രജീഷ് കുറത്തിപ്പാറ, ജോമോന്‍ മണിക്കൊബേല്‍, ബിജു ചെറുകുന്ന്, അമല്‍ ഉറുബില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.