അഗ്രോ ഡ്രഡ്ജർ രൂപകൽപന ചെയ്ത കല്ലോ ട് സ്വദേശി എം. നിധിൻലാലിന് സ്വീകരണം നൽകി


പേരാമ്പ്ര: കേരള കാർഷിക യന്ത്രണവൽക്കരണ മിഷൻ്റെ സഹായത്തോടെ വെള്ളത്തിൽ സഞ്ചരിച്ച് ചെളിയും പായലും നീക്കം ചെയ്യുന്ന അഗ്രോ ഡ്രഡ്ജർ രൂപകൽപന ചെയ്ത കല്ലോട് സ്വദേശി എം. നിധിൻലാലിന് സി.പി.ഐ ലോക്കൽ കമ്മിറ്റി സ്വീകരണം നൽകി.

സി.പി.ഐ മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത് ഉപഹാരം നൽകി. ടി. ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.കെ. ചന്ദ്രൻ മാസ്റ്റർ, അജയ് ആവള, പി.കെ സുരേഷ്, വിനോദ് തിരുവോത്ത് എന്നിവർ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.