പൊതു പ്രവര്‍ത്തന രംഗങ്ങളില്‍ സജ്ജീവമായി കീഴ്പ്പയ്യൂര്‍ യുവശക്തി കലാവേദി; ലോഗോ പ്രകാശനവും എസ്.ഭാസ്‌കരന്‍ അനുസ്മരണവും സംഘടിപ്പിച്ചു


കീഴ്പ്പയ്യൂര്‍: യുവശക്തി കലാവേദി കീഴ്പ്പയ്യുരിന്റെ ആഭിമുഖ്യത്തില്‍ എസ്. ഭാസ്‌കരന്‍ അനുസ്മരണവും ലോഗോ പ്രകാശന ചടങ്ങും സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഷിദ നടുക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. ഭാസ്‌കരനെ കുറിച്ചുള്ള വൈകാരികമായ ഓര്‍മകള്‍ പങ്കുവച്ച അഷിദയുടെ വാക്കുകള്‍ സദസ്സിന്റെ കണ്ണുകള്‍ ഈറനണിയിച്ചു.

പ്രസിഡന്റ് എ.കെ രാജന്‍ അധ്യക്ഷത വഹിച്ചു. വി.ഐ ഹംസ മാസ്റ്റര്‍ എസ് ഭാസ്‌കരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഒന്നാം വാര്‍ഡ് മെമ്പര്‍ സറീന ഒളോറ, 17ാം വാര്‍ഡ് മെമ്പര്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ എന്നിവര്‍ സംയുക്തമായി യുവശക്തി ലോഗോ പ്രകാശനം ചെയ്തു.

ഇ.പി അബ്ദുറഹിമാന്‍, അശോകന്‍കിഴക്കയില്‍, എ.കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, മുറിച്ചാമന പക്രന്‍ ഹാജി, കെ ബാലന്‍, കെ.സി നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചെറുവാട്ട് റഫീഖ് സ്വാഗതവും പി.എം ശശി നന്ദിയും പറഞ്ഞു.

ചടങ്ങില്‍ യുവശക്തിയുടെ ഭാവി കര്‍മ്മ പദ്ധതികള്‍ക്ക് ആക്കവും ഊര്‍ജവും പകരാനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി നാട്ടിലെ മരണാനന്തര ചടങ്ങുകള്‍ക്കും മറ്റുള്ള ആവശ്യങ്ങള്‍ക്കും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതിനായി അഭ്യുദയകാംക്ഷിയായ ഒരു വ്യക്തി 50 കസേരകള്‍ സംഭാവനയായി നല്‍കി.