ഓര്‍മകളില്‍ മായാതെ പ്രിയപ്പെട്ട എഴുത്തുകാരന്‍; യുവകലാസാഹിതി വടകര മണ്ഡലം കമ്മിറ്റിയുടെ എം.ടി അനുസ്മരണ പരിപാടിക്ക് തുടക്കമായി


വടകര: യുവകലാസാഹിതി വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന എം.ടി അനുസ്മരണ പരിപാടിക്ക് തുടക്കമായി. ആർബി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ ‘എം.ടി മലയാളത്തിന്റെ സുകൃതം’ എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന ബ്രോഷറിന്റെ പ്രകാശന കർമ്മം വി.പി രാഘവൻ നിർവഹിച്ചു

എം.കെ ബാബു അധ്യക്ഷത വഹിച്ചു എൻ.കെ മോഹനൻ ബ്രോഷർ ഏറ്റുവാങ്ങി. എൻ.പി അനിൽകുമാർ, രാജേഷ് ചോറോട്, കെ.പി സുരേന്ദ്രൻ, മനോജ് താപു എന്നിവർ സംസാരിച്ചു.

എം.ടിയുടെ പുസ്തക ആസ്വാദന ചർച്ചയിൽ ഡോ.ശശികുമാർ പുറമേരി, പി.വിജയകുമാർ, മനോജ്.പി.എസ് എന്നിവർ വ്യത്യസ്ത എം.ടി കഥാസാഹിത്യത്തെ നിരൂപണം ചെയ്തു.

Description: Yuvakalasahiti Vadakara Mandal Committee's MT commemoration program has started