യുവധാര സാഹിത്യോത്സവം 2023 – 24; ഏപ്രിൽ 20 ന് നടക്കുന്ന രചനാ മത്സരങ്ങളിൽ പേരാമ്പ്രക്കാർക്ക് പങ്കെടുക്കാം
പേരാമ്പ്ര: ഡി.വൈ.എഫ്.ഐ പേരാമ്പ്ര ഈസ്റ്റ് കമ്മിറ്റിയുടെ യുവധാര സാഹിത്യോത്സവം 2023 – 24ന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഏപ്രിൽ 20 ന് രാവിലെ 10 മണിക്കാണ് പരിപാടികൾ നടക്കുന്നത്.
കഥാരചന, കവിത രചന, ചിത്രരചന, ഉപന്യാസ രചന, ക്വിസ് മത്സരം എന്നീ മത്സര പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പേരാമ്പ്ര സി.ഐ.ടി.യു ഓഫീസിൽ വച്ചാണ് മത്സരങ്ങൾ നടക്കുക.
മത്സരാർത്ഥി പേരാമ്പ്ര ഈസ്റ്റ് മേഖല പരിധിയിലുള്ളവരായിരിക്കണം. പ്രായപരിധി 14 വയസ്സ് മുതൽ 40 വയസ്സ് വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് 81379 21990, 9539725572, 9645265620 എന്നീ നമ്പറിൽ ബന്ധപ്പെടുക.