വടകര കണ്ണൂക്കര ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായ മീത്തലെ മുക്കാളി യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ പ്രഫുൽ കൃഷ്ണ സന്ദർശിച്ചു
മുക്കാളി: വടകര – തലശ്ശേരി ദേശീയപാത കണ്ണൂക്കര മീത്തലെ മുക്കാളിയില്‍ ദേശീയപാത നിർമ്മാണത്തിന് സോയിൽ നെയിലിംങ്ങ് വഴി നിർമ്മിച്ച സംരക്ഷണഭിത്തി തകർന്നു വീണ സ്ഥലം യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ പ്രഫുൽ കൃഷ്ണ സന്ദർശിച്ചു.
നിലവിൽ പ്രദേശത്തെ വൈദ്യുതിയും വീടുകളിലേക്കുള്ള വഴിയും നഷ്ടപെട്ടിരിക്കുകയാണ്. അവിടുത്തെ കുടുംബങ്ങളുടെയും പ്രദേശവാസികളുടെയും ആശങ്ക പരിഹരിക്കാനായി വിഷയം കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്ക്കരി, ജോർജ് കുര്യൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തി, അടിയന്തിര ഇടപെടൽ ഉണ്ടാകുമെന്നും എത്രയും പെട്ടന്ന് വിദഗ്ധ സംഘത്തെ അയക്കുമെന്നും ഉറപ്പ് നൽകി.
ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് ടി.പി വിനീഷ്, പാർട്ടി ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് അതുൽ ആനന്ദ്, മണ്ഡലം ജന:സെക്രട്ടറി അനിൽ കുമാർ വി.പി, അഭിജിത്ത് കെ.പി, യുവമോർച്ച സംസ്ഥാന സമിതി അംഗം രഗിലേഷ് അഴിയൂർ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് പി.കെ.പ്രകാശൻ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീകല വി.എൻ, അഴിയൂർ പഞ്ചായത്ത് അംഗം പ്രീത പി.കെ, പാർട്ടി അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് സുബീഷ് പി.വി എന്നിവർ സംബന്ധിച്ചു.