കാരയാടിന്റെ ചുണക്കുട്ടികളെ ആദരിച്ച് യുവകലാസാഹിതി കാരയാട് യൂണിറ്റ്: എസ്.എസ്.എല്‍.സി പ്ലസ് ടു മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് മൊമെന്റോ നല്‍കി


മേപ്പയ്യൂര്‍: യുവകലാസാഹിതി കാരയാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ കുരുടിമുക്ക് അങ്ങാടിയില്‍ എസ്.എസ്.എല്‍.സി പ്ലസ് ടു ഫുള്‍ എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികളെ മൊമെന്റോ നല്‍കി ആദരിച്ചു.

യുവകലാ സാഹിതി ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ദിനേശ് എം.എസ് അധ്യക്ഷം വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍മാരായ കെ.എം അഹമ്മദ് കെ. ബിനിതയും കെ. നജ്മല്‍, പി. സമീര്‍, കൊറോത്ത് ഭാസ്‌കരന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ലെനീഷ് കാരയാടിന്റെ നേതൃത്വത്തില്‍ ശ്രുതി സാഗര്‍ മ്യൂസിക് ബാന്‍ഡ് ഒരുക്കിയ ഇശല്‍ നൈറ്റും നടന്നു.