യൂത്ത് ലീഗ് നേതാവിന്റെ കാർ കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്തുക; വളയം പോലീസ് സ്റ്റേഷനിലെക്ക് മാർച്ച് നടത്തി യൂത്ത് ലീഗ്


വളയം: വളയം പോലീസ് സ്റ്റേഷനിലെക്ക് യൂത്ത് ലീഗ് ചെക്യാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. യൂത്ത് ലീഗ് നേതാവിന്റെ കാർ കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്തുക, വളയത്തെ അക്രമ സംഭവങ്ങളിൽ പോലീസ്‌ നിസംഗത വെടിയുക തുടങ്ങിയ മുദ്രാ വാക്യങ്ങൾ ഉയർത്തിയായിരുന്നു മാർച്ച്.

ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷൻ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് നൗഷാദ് രയരോത്ത് അധ്യക്ഷത വഹിച്ചു. അഹമ്മദ് കുറവയിൽ, ജില്ലാ യൂത്ത് ലീഗ് ഉപാധ്യക്ഷൻ ഹാരിസ് കൊത്തിക്കുടി, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് കെ എം ഹംസ,ജനറൽ സെക്രട്ടറി ഇ ഹാരിസ്, ഇ വി അറഫാത്ത് തുടങ്ങിയവർ സംസാരിച്ചു. നിരവധി പ്രവർത്തകർ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു .

Description: Youth League marched to Valayam Police Station