എല്ലാവരുടെയും പ്രിയപ്പെട്ടവന്‍; യൂത്ത് ലീഗ് നേതാവ് തണ്ണീർപന്തലിലെ കണ്ണങ്കോട്ട് മുഹമ്മദ് സാബിത്തിന് വിട നല്‍കി നാട്
ആയഞ്ചേരി: ഇന്നലെ രാത്രി വരെ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന സാബിത്ത് ഇനി കൂടെയില്ലെന്ന സത്യം ഇപ്പോഴും വിശ്വസിക്കാന്‍ സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്ക് കാണാന്‍ നൂറ് കണക്കിന് പേരാണ് തണ്ണീര്‍പന്തലിലെ കണ്ണങ്കോട്ട് വീട്ടിലേക്ക് എത്തിയത്.
പതിവ് പോലെ ഇന്നലെ ഉറങ്ങാന്‍ കിടന്നതായിരുന്നു മുഹമ്മദ് സാബിത്ത്. രാത്രി 9.30ഓടെ പ്രദേശത്തെ എം.എസ്.എഫ് ഓഫീസില്‍ ചെലവഴിച്ച് ശേഷമാണ് വീട്ടിലെത്തിയത്. പിന്നീട് പുലര്‍ച്ചെയോടെ ശ്വാസതടസ്സം അനുഭവപ്പെട്ടു. ഉടന്‍ തന്നെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പോകുംവഴി മരണം സംഭവിച്ചു.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വൈകുന്നേരത്തോടെ മൃതദേഹം വീട്ടിലെത്തിച്ചു. രാത്രി 8മണിയോടെ കടമേരി ജുമാഅത്ത് പള്ളിയിലായിരുന്നു ഖബറടക്കം.

വിലാതപുരം ശാഖ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, എസ്‌കെഎസ്എസ് എഫ് ശാഖ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
ഉപ്പ: കളത്തിൽ മുഹമ്മദ് സ്വാലിഹ് (പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്).
ഉമ്മ: റസീന.
സഹോദരങ്ങൾ: സൽമാനുൽ ഫാരിസ്, ആയിഷ പർവീൺ, ഫാത്തിമ സ്വാലിഹ്.
Description: Youth League leader Mohammad Sabit burial is over