അഭിമാനനേട്ടവുമായി പുറവൂര്‍ സ്വദേശി; ജെ.ആര്‍.എഫ് നേടിയ സഫാദിന് യൂത്ത് ലീഗിന്റെ സ്നേഹാദരം


പേരാമ്പ്ര: യു.ജി.സി -ജെ.ആർ.എഫ് നേടിയ പുറവൂര്‍ സ്വദേശി എ.കെ.സഫാദിനെ മുസ്ലിം യൂത്ത് ലീഗ് ചങ്ങരോത്ത് പഞ്ചായത്ത്‌ കമ്മിറ്റി അനുമോദിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി സഫാദിന് ഉപഹാരം നൽകി. പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ് അബ്ദുൽ റഷീദ് കരിങ്ങണ്ണിയിൽ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത്‌ മുസ്ലിം ലീഗ് സെക്രട്ടറി കെ.എം.ഇസ്മായിൽ,പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സിദ്ധീഖ് തൊണ്ടിയിൽ, ട്രഷറർ, ദിൽഷാദ് യു.പി, മുസ്ലിം ലീഗ് -യൂത്ത് ലീഗ് ഭാരവാഹികളായ കൊടുമായിൽ ഇബ്രാഹിം, എം.ഇ. മുഹമ്മദ്‌ ഇസ്മായിൽ, അജ്നാസ് കൊയപ്ര, ഇ.അബൂബക്കർ ഹാജി, സുബൈർ നാഗത്ത്,പി.എം.മൊയ്തു
ശാഖാ യൂത്ത് ലീഗ് ഭാരവാഹികളായ അമീർ എ വി,ഇ ലത്തീഫ്,സുബൈർ എടക്കോട്ട്, അലി.എൻ, പി.എം.റാഷിദ്‌,
പഞ്ചായത്ത്‌ എൺ.എസ്.എഫ് പ്രസിഡന്റ് മുഹമ്മദ്‌ മിഖ്ദാദ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

youth league felicitates Pravur native ak safad for for clearing ugc- jrf