വര്‍ധിപ്പിച്ച വെള്ളക്കരം പിന്‍വലിക്കുക; മന്ത്രി റോഷി അഗസ്റ്റിന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തുറയൂരില്‍ കരിങ്കൊടി കാട്ടി
പയ്യോളി: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തുറയൂരില്‍ കരിങ്കൊടി കാട്ടി. പയ്യോളി അങ്ങാടിയില്‍ ജലജീവന്‍ പദ്ധതി ഉദ്ഘാടനം ചെയ്തതിനു ശേഷം പയ്യോളിയിലേക്ക് പോവുമ്പോഴാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്.
ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. വര്‍ധിപ്പിച്ച വെള്ളക്കരം പിന്‍വലിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തുറയൂര്‍ പാലം ജംഗ്ഷനില്‍ കരിങ്കൊടി കാണിച്ചത് പ്രതിഷേധിച്ചത്.
യൂത്ത് ലീഗ് തുറയൂര്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ പി.വി. മുഹമ്മദ്, സി.കെ. മുസ്തഫ, പി.ടി. ഫൈസല്‍ എന്നിവരാണ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്.