മദ്യലഹരിയില്‍ സഹോദരനുമായി തര്‍ക്കം; വയനാട് വാളാട് സ്വദേശി സഹോദരന്റെ അടിയേറ്റ് കൊല്ലപ്പെട്ടു


കല്‍പ്പറ്റ: വയനാട് വാളാട് സഹോദരന്റെ അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. വാളാട് എടത്തന വേങ്ങണമുറ്റം വീട്ടില്‍ ജയചന്ദ്രനാണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മദ്യലഹരിയില്‍ വീട്ടുകാരെ ഉപദ്രവിക്കാന്‍ ശ്രമിച്ച സഹോദരനായ ജയചന്ദ്രനെ തടയാന്‍ ശ്രമിക്കുകയായിരുന്നു രാമകൃഷ്ണന്‍. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ജയചന്ദ്രന് മുളവടികൊണ്ട് അടിയേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആക്രമണത്തില്‍ തലയ്ക്കും കഴുത്തിനും പരുക്കേറ്റ ജയചന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെയുത്തു.