യുവാക്കളുടെ കൂട്ടായ്മയിൽ ജൈവകൃഷിയിൽ നൂറുമേനി; തിരുവള്ളൂർ നൊച്ചോടിതാഴെ വയലിൽ പച്ചക്കറി വിളവെടുപ്പ്
തിരുവള്ളൂർ: തിരുവള്ളൂർ യുവാക്കളുടെ കൂട്ടായ്മയായ ‘നമ്മൾ‘ സ്വയം സഹായ സംഘം തിരുവള്ളൂർ നൊച്ചോടിതാഴെ വയലിൽ നടത്തിയ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് നടത്തി. പ്രശസ്ത കവി ഗോപി നാരായണന്റെ സാനിധ്യത്തിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ലീന വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സി.കെ.ഹരി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
പൂർണ്ണമായും ജൈവീകമായ രീതിയിൽ കൃഷിചെയ്ത് വിഷരഹിത പച്ചക്കറി നാട്ടുകാർക്ക് ലഭ്യമാക്കുക എന്ന ഉദ്യേശ്യത്തോടെയുള്ള യുവാക്കളുടെ ശ്രമം അഭിനന്ദനാർഹമാണെന്നും മറ്റുള്ളവർക്ക് പ്രചോതനകരമാണെന്നും പി.എം.ലീന പറഞ്ഞു. ചടങ്ങിൽ സംഘം സെക്രട്ടറി സംഗീത് സരിഗ സ്വാഗതവും എം.കെ.അഖിലേഷ് നന്ദിയും പറഞ്ഞു.

Summary: Youth group conducting organic farming; Vegetable harvest in the fields Nochodithazhe, Thiruvallur