അ​ര​യില്‍ തിരുകിയ നിലയില്‍ അരക്കിലോ കഞ്ചാവ്; പയ്യോളി സ്വദേശിയായ യു​വാ​വ് ക​ഞ്ചാ​വു​മാ​യി വടകര പൊലീസിന്റെ പിടിയില്‍


വടകര: വടകരയില്‍ അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റില്‍. പ​യ്യോ​ളി നി​ടി​യ​ചാ​ലി​ൽ ജ​ഗീ​ഷ്(31) ആണ് വടകര പൊലീസിന്റെ പിടിയിലായത്. പുതിയസ്റ്റാന്റിന് സമീപത്ത് നിന്നാണ് ബുധനാഴ്ച എ​സ്. ഐ.സ​ജീ​ഷും സം​ഘ​വും ജ​ഗീ​ഷിനെ അ​റ​സ്റ്റ് ചെ​യ്ത​ത്.
പൊ​ലീ​സി​നെ ക​ണ്ട് ഓ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ​ചെ​യ്ത​പ്പോ​ഴാ​ണ് അ​ര​യി​ൽ ഒളിച്ച് വെച്ച നിലയില്‍ കഞ്ചാവ് പൊ​തി ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

എ​സ് .ഐ.പ്ര​കാ​ശ​ൻ, സീ​നി​യ​ർ സി.പി .ഒ​മാ​രാ​യ വി.വി.ഷാ​ജി, അ​നി​ൽ, സി.പി.ഒ​മാ​രാ​യ ദീ​പ​ക്, അ​ഷ​റ​ഫ്, നി​തി​ൻ, നി​ഖി​ൽ, ശ്യാം​ലാ​ൽ എ​ന്നി​വ​ർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.