ചേര്‍ത്തലയില്‍ ബൈക്കും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം


ചേര്‍ത്തല: ബൈക്കും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പള്ളിപ്പുറം പന്ത്രണ്ടാം വാര്‍ഡില്‍ വിളക്ക് മരംവേലിക്കകത്ത് നിത്യന്‍ സുരേഷ് (20) ആണ് മരിച്ചത്.

ചെങ്ങണ്ട പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. അമിത വേഗതയില്‍ വന്ന ഓട്ടോ ടാക്‌സി നിത്യന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കൂട്ടിയിടിക്കുകയായിരുന്നു.

ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. മാതാവ്: ഷൈല. സഹോദരങ്ങള്‍: അഞ്ജലി സുരേഷ്, ആദിത്യന്‍ സുരേഷ്.