“പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കമുണ്ടായാല്‍ ചെറുത്ത് തോല്‍പ്പിക്കും”; ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനോ നിയമനം നടത്താനോ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി
പേരാമ്പ്ര: പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്. ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ മറപറ്റി പെന്‍ഷന്‍ പ്രായം ഏകീകരണമെന്ന പേരില്‍ സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കമുണ്ടായാല്‍ യുവജനങ്ങളെ അണിനിരത്തി ചെറുത്ത് തോല്‍പ്പിക്കുമെന്ന് എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത് പറഞ്ഞു.
കേരളത്തിലെ ലക്ഷക്കണക്കിന് യുവതി യുവാക്കള്‍ തൊഴില്‍രഹിതരായി ബുദ്ധിമുട്ടുമ്പോഴും കൃത്യമായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനോ നിയമനം നടത്താനോ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപെടുത്തി. യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി വെള്ളിയൂര്‍ ഹിമായ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ എക്‌സിക്യൂട്ടീവ് ക്യാമ്പ് പടയൊരുക്കം 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം പ്രസിഡന്റ് എസ് സുനന്ദ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി.പി. ദുല്‍ക്കിഫില്‍, പി.കെ. രാഗേഷ്, മുനീര്‍ എരവത്ത്, പി.എം. പ്രകാശന്‍, ജാസ്മിന മജീദ്, അഖില്‍ ഹരികൃഷ്ണന്‍, ആദര്‍ശ് രാവറ്റമംഗലം, കിഷോര്‍കാന്ത്, പി ബാസില്‍, ഡി.ജി. ദിജീഷ്, സി.പി. സുഹനാദ്, പി രജീഷ്, കെ.പി. ലിന്‍സി തുടങ്ങിയവര്‍ സംസാരിച്ചു.