കായികമേളയിലെ മികച്ച പ്രകടനം; ജുവല്‍ ബിനുവിന് അനുമോദനവുമായി ചെമ്പനോട മേഖല യൂത്ത് കോണ്‍ഗ്രസ്


പേരാമ്പ്ര: കായികമേളയിലെ മികച്ച പ്രകടനം ജുവല്‍ ബിനു വാഴേക്കടവത്തിനെ യൂത്ത് കോണ്‍ഗ്രസ് ചെമ്പനോട മേഖലയുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു. പുല്ലൂരാംപാറ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ജുവല്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 4*100മീറ്റര്‍ റിലേയില്‍ വെങ്കല മെഡലും ജില്ലാ സ്‌കൂള്‍ കായികമേളയില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും കരസ്ഥമാക്കിയ താരമാണ്.

അനുമോദന ചടങ്ങ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ഷഹീന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജേഷ് തറവട്ടത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എസ് സുനന്ദ് ഉപഹാരം കൈമാറി.

കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി സൂരജ്, ഗ്രാമപഞ്ചായത്ത് അംഗം ലൈസ ജോര്‍ജ്, എബിന്‍ കുംബ്ലാനിക്കല്‍, ജയേഷ് ചെമ്പനോട, സുനില്‍ വി ജോണ്‍, ഷിജോ തോണക്കര, സിബു കാര്യാവില്‍, ആല്‍ബിന്‍ ജോര്‍ജ്ജ്, അജു കെ ജോസ്, ലിന്‍സ് ലൂക്കോസ്, ജയിന്‍ ജോണ്‍, അനീഷ് പുത്തൂരിടത്തില്‍, ടോമി മണ്ണൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ സ്‌കൂള്‍ കായികമേളയില്‍ 800,1500,4*100മീറ്റര്‍ എന്നീ ഇനങ്ങള്‍ക്ക് ഫസ്റ്റും ക്രോസ് കണ്‍ട്രി,3000 മീറ്റര്‍ എന്നീ ഇനങ്ങള്‍ക്ക് സെക്കന്‍ഡും ലഭിച്ചിട്ടുണ്ട്.