പേരാമ്പ്ര തറമ്മലങ്ങാടി റോഡ് പണിയിൽ വ്യാപക ക്രമക്കേട്; ആരോപണവുമായി യൂത്ത് കോൺഗ്രസ്
മേപ്പയൂർ: കഴിഞ്ഞ ദിവസം പണി കഴിഞ്ഞ പേരാമ്പ്ര ചേനോളി തറമ്മലങ്ങാടി റോഡ് പണിയിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ്.
കഴിഞ്ഞ മാസം 28 ന് പണി കഴിഞ്ഞ റോഡിന്റെ ഏക്കാട്ടൂർ പ്രദേശത്ത് ഇരുവശങ്ങളിലും കുഴികൾ രൂപപ്പെടുകകുകയും താർ അടർന്നു പോവുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിൽ.
അധികൃതരുടെ അനാസ്ഥയാണ് നിലവിലെ അവസ്ഥക്ക് കാരണമെന്നും, റോഡ് പണിയിലെ അഴിമതിയും, ക്രമക്കേടിലും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ് ഏക്കാട്ടൂർ മേഖല കമ്മിറ്റി ആവിശ്യപ്പെട്ടു.
അല്ലാത്ത പക്ഷം പ്രത്യക്ഷ സമരങ്ങളിലേക്ക് കടക്കുമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷാജഹാൻ കാരയാട് പറഞ്ഞു. നൗഫൽ സി കെ, നഹാസ് സി.എം എന്നിവർ സംസാരിച്ചു.