ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, പ്രഥമ ശുശ്രൂഷ എന്നിവയില്‍ പരിശീലനം, അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ യൂത്ത് ബ്രിഗേഡ് വളണ്ടിയര്‍മാര്‍; ജില്ലാ തല പരിശീലന ക്യാമ്പ് ചക്കിട്ടപ്പാറയില്‍


ചക്കിട്ടപ്പാറ: കോഴിക്കോട് ജില്ലയില്‍ യൂത്ത് ബ്രിഗേഡ് വളണ്ടിയര്‍മാരെ സജ്ജമാക്കുന്നതിന്റെ ഭാഗമായി പരിശീലകര്‍ക്കുള്ള ജില്ലാ തല പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര ചക്കിട്ടപ്പാറയില്‍ വെച്ച് നടന്ന ജില്ലാ പരിശീലന ക്യാമ്പ് ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന ട്രഷറര്‍ എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു.

ജില്ലയില്‍ ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാന്‍ കഴിയുന്ന 10,000 യൂത്ത് ബ്രിഗേഡ് വളണ്ടിയര്‍മാരെയാണ് സജ്ജമാക്കുകയെന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. ഡിവൈഎഫ്‌ഐ മേഖലാ കമ്മറ്റിയുടെ കീഴില്‍ 30 പേരടങ്ങുന്ന ടീമിനെയാണ് സജ്ജമാക്കുന്നത്. ഇവര്‍ക്ക് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, പ്രഥമ ശുശ്രൂഷ എന്നിവയിലാണ് പരിശീലനം നല്‍കുന്നത്.

മെയ് ആദ്യവാരം ജില്ലയിലെ പരിശീലനം നേടിയ യൂത്ത് ബ്രിഗേഡ് വളണ്ടിയര്‍മാരുടെ പാസ്സിങ്ങ് ഔട്ട് പരേഡ് നടക്കും.
ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി. ലിജീഷ് പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.സി. ഷൈജു, കെ. സുനില്‍, ടി.കെ. സുമേഷ്, കെ. അരുണ്‍, കെ.എം. നിനു, എം.എം. ജിജേഷ് എന്നിവര്‍ സംസാരിച്ചു. ബി.പി. ബബീഷ് സ്വഗതവും വി.കെ. അമര്‍ഷാഹി നന്ദിയും പറഞ്ഞു.