പേരാമ്പ്രയില്‍ വീടിന് സമീപത്ത് നിന്നും എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
പേരാമ്പ്ര: പേരാമ്പ്ര മുളിയങ്ങല്‍ വാളൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. വാളൂര്‍ തയ്യില്‍ ഹര്‍ഷാദ് (28) ആണ് പിടിയിലായത്. വീടിന് സമീപത്ത് വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 1ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
പേരാമ്പ്ര ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘവും പേരാമ്പ്ര പൊലീസും ചേര്‍ന്നാണ് എംഡിഎംഎ പിടികൂടിയത്. പേരാമ്പ്ര പൊലീസ് ഇയാളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
Description: Youth arrested with MDMA near his house in Perambra