നാദാപുരത്ത് വീട്ടില്‍ സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയില്‍


നാദാപുരം: കുമ്മങ്കോട് വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നും എം.ഡി.എം.എ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കുമ്മങ്കോട് സ്വദേശിയായ കൃഷ്ണശ്രീ വീട്ടില്‍ നിതിന്‍ കൃഷ്ണ (36)നെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളില്‍ നിന്നും 0.40 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.

ഇന്നലെ നാദാപുരം മേഖലയില്‍ പൊലീസിന്റെ മിന്നല്‍ പരിശോധനയിലാണ് പ്രതി പിടിയിലായത്. സംഭവത്തില്‍ നാദാപുരം പൊലീസ് കേസെടുത്തു.