നാദാപുരത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ


നാദാപുരം: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കുമ്മങ്കോട് ഹെൽത്ത് സെൻ്ററിന് സമീപം കായലംകണ്ടി വിജിൽ (26) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 2.20 ഗ്രാം എംഡിഎംഎ പോലിസ് പിടികൂടി.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബുധൻ ഇന്നലെ ഉച്ചോടെ കുമ്മങ്കോട്ടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി വിജിൽ പിടിയിലായത്. നാദാപുരം എസ് ഐ എംപി വിഷ്ണുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.