ബാലുശ്ശേരിയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍; അറസ്റ്റിലായത് തലയാട് ഭാഗത്ത് മയക്കുമരുന്ന് വിതരണം ചെയ്യുന്നവരിലെ പ്രധാനി


ബാലുശ്ശേരി: തലയാട് ഭാഗത്ത് മാരക മയക്കുമരുന്നായ എം.ഡി.എം.എ വിതരണം ചെയ്യുന്നവരിലെ പ്രധാന കണ്ണി അറസ്റ്റില്‍. തലയാട് തൊട്ടില്‍ ഹൗസില്‍ ഹര്‍ഷാദ് (36) ആണ് അറസ്റ്റിലായത്.

ബാലുശ്ശേരി എസ്.ഐ. പി.റഫീഖിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 0.29 ഗ്രാം എം.ഡി.എം.എയും വില്‍പ്പനയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും മറ്റും പിടിച്ചെടുത്തു.

എസ്.ഐയെ കൂടാതെ എസ്.സി.പി.ഒമാരായ അജിത്ത് കുമാര്‍, ഷാലിമ എന്നിവരും പോലീസ് പാര്‍ട്ടിയിലുണ്ടായിരുന്നു. തലയാട് ഭാഗത്ത് പരിശോധന കര്‍ശനമായി തുടരുന്നുമെന്ന് പൊലീസ് അറിയിച്ചു.