കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നും കഞ്ചാവുമായി യുവാവ് പിടിയില്‍


കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന് മുന്‍വശത്ത് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്ന സ്ഥലത്തുനിന്നും കഞ്ചാവുമായി യുവാവ് പിടിയില്‍. ധര്‍മ്മടം മേലൂര്‍ സ്വദേശി ലത നിവാസില്‍ റിജുവാണ് പിടിയിലായത്. ഇയാളില്‍ നിന്നും 99.39 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

രാത്രി പൊലീസ് പട്രോളിങ്ങിനിടെയായിരുന്നു സംഭവം. പ്രതിയ്‌ക്കെതിരെ എന്‍.ഡി.പി.എസ് ആക്ടിലെ 20 (ബി)II എ പ്രകാരം കേസെടുത്തു. നടപടിക്രമങ്ങള്‍ക്കുശേഷം പ്രതിയെ ജാമ്യത്തില്‍വിട്ടു.

Description: arrested with ganja near Koyilandy railway station