മണിയൂരില്‍ നിന്നും എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളുമായി യുവാവ് പിടിയില്‍


മണിയൂർ: പതിയാരക്കരയില്‍ നിന്നും ലഹരിവസ്തുക്കളുമായി യുവാവ് പിടിയില്‍. മണിയൂര്‍ ചെല്ലട്ടുപൊയില്‍ തെക്കെ നെല്ലിക്കുന്നുമ്മല്‍ മുഹമ്മദ് ഇര്‍ഫാനാണ് (24) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 1.177 ഗ്രാം എം.ഡി.എം.എയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

വടകരയില്‍ നിന്നുള്ള എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വടകര എക്‌സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹിറോഷ്, അസിസ്റ്റന്‌റ് എക്‌സൈസ് ഇന്‌സ്‌പെക്ടര്‍ ഗ്രേഡ് രാമചന്ദ്രന്‍ പി.പി., പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സുരേഷ് കുമാര്‍, ഷൈജു പി.പി, സിവില് എക്‌സൈസ് ഓഫീസ് അനിരുദ്ധ് മുസ്ബിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Description: Youth arrested with drugs from Pathiyarakkara