സംശയം തോന്നി ബാഗ് പരിശോധിച്ചു; മാഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നും 10 ലിറ്റര്‍ മാഹി മദ്യവുമായി യുവാവ് പിടിയില്‍
വടകര: മാഹി റെയില്‍വേ സ്റ്റേഷനില്‍ 10 ലിറ്റർ മാഹി വിദേശ മദ്യവുമായി യുവാവ് വടകര എക്സൈസിന്റെ പിടിയില്‍. ലക്ഷദ്വീപ് അഗത്തി വില്ലേജിൽ ചിടിപ്പുര വീട്ടിൽ ഫസലുൾ റഹ്മാൻ (26) ആണ് പിടിയിലായത്. ഇന്ന് രാവിലെ 10മണിയോടെയാണ് ഇയാള്‍ പിടിയിലാവുന്നത്.
ലക്ഷംദ്വീപ് സ്വദേശിയായ യുവാവ് എറണാകുളത്താണ് താമസം. അവിടെ വില്‍പ്പന നടത്താനായി കടത്തികൊണ്ടുപോവുകയായിരുന്നു മദ്യം. ട്രെയിന്‍ കാത്ത് നില്ക്കുന്ന ഇയാളെ സംശയം തോന്നി വടകര റെയിഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജയപ്രസാദ് സി.കെയും സംഘവും പരിശോധിച്ചപ്പോഴാണ് മദ്യം പിടികൂടിയത്.
U/S 58 of Abkari Act l of 1077 പ്രകാരം അബ്കാരി സി ആർ 21/25 ആയി യുവാവിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പാർട്ടിയിൽ പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് വിജയൻ വി.സി, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ ആക്കിലേരി, വിനീത് എം പി,രഗിൽ രാജ് എന്നിവർ പങ്കെടുത്തു.
Description: Youth arrested with 10 liters of Mahi liquor from Mahi railway station