കുറ്റ്യാടിയിൽ വീണ്ടും കഞ്ചാവ് വേട്ട; രണ്ട് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ
കുറ്റ്യാടി: കുറ്റ്യാടിയിൽ വീണ്ടും കഞ്ചാവ് വേട്ട. കുറ്റ്യാടി ബസ്സ്റ്റൻ്റ് പരിസരത്ത് വെച്ച് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശി അൻസാരി ആണ് പിടിയിലായത്. ഇയാളിൽ നിന്നും 2.200 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
ഇന്ന് വൈകീട്ട് 4.30 മണിക്കായിരുന്നു സംഭവം. ജാർഖണ്ഡിൽ നിന്നും ട്രെയിനിൽ കഞ്ചാവുമായി എത്തിയതായിരുന്നു പ്രതി. വടകരയിൽ ട്രെയിനിറങ്ങി ബസിൽ കുറ്റ്യാടിയിൽ ഇറങ്ങിയപ്പോഴാണ് ഡാൻസാഫ് സ്ക്വോഡ് ഇയാളെ പിടികൂടിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വടകര മുതൽ ഇയാളെ പോലീസ് പിന്തുടരുന്നുണ്ടായിരുന്നു.

ഡാൻസാഫ് എസ്.ഐ മനോജ്, എ.എസ്.ഐ മാരായ ബിനീഷ്, സദാനന്ദൻ, ലതീഷ്, ഷാജി, സി.പി.ഒ മാരായ ഷോബിത്ത്, അഖിലേഷ് എന്നിവരും കുറ്റ്യാടി എസ്.ഐ ജയനും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Summary: Youth arrested in Kuttiadi with two kilos of ganja