പതിനഞ്ചുകാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ


കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് തലക്കുളത്തൂർ സ്വദേശി അക്ഷയ് ആണ് പിടിയിലായത്. പ്രണയം നടിച്ച് വീട്ടിൽ വിളിച്ചുവരുത്തിയായിരുന്നു പീഡനം.

പീഡനത്തിന് ശേഷം വിവിധ ജില്ലകളിൽ മാറിമാറി ഒളിവിൽ താമസിച്ച പ്രതി കേരളത്തിന്‌ പുറത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. സൈബർ പൊലീസിന്റെ സഹായത്തോടെ എലത്തൂർ സി.ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിന്തുടർന്ന് പിടികൂടിയത്.

കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിൽ നിന്നാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Description: Youth arrested for raping 15-year-old girl under pretense of love