തൂണേരി കോടഞ്ചേരിയില്‍ യുവതി വീട്ടില്‍ മരിച്ച നിലയില്‍


തൂണേരി: കോടഞ്ചേരിയില്‍ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉണിയമ്പ്രോല്‍ ആരതി (21) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ വീടിന്റെ അടുക്കള ഭാഗത്ത് തൂങ്ങി മരിച്ച നിലയിലായിരുന്നു. സംഭവ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അച്ഛന്‍ രാവിലെ ജോലിക്കായി പോയിരുന്നു. അമ്മ വീട്ടാവശ്യങ്ങള്‍ക്കായി ടൗണിലേക്കും പോയിരുന്നു.

അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ആരതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. ഉടന്‍ തന്നെ അയല്‍വാസികളുടെ സഹായത്തോടെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു മാസം മുമ്പ് വരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആരതി നഴ്‌സിംഗ് അസിസ്റ്റായി ജോലി ചെയ്തിരുന്നു. അടുത്തിടെ കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നു.

അച്ഛന്‍: മനോഹരന്‍

അമ്മ: സനില

സഹോദരി: ആതിര.

Description: Young woman found dead at home in Thuneri Kodancheri