വാഹന പരിശോധനയിൽ കണ്ടെത്തിയത് എം.ഡി.എം.എ; വയനാട്ടിൽ കക്കോടി സ്വദേശിയായ യുവതിയടക്കം നാല് പേര്‍ പിടിയില്‍
കൽപറ്റ: എം.ഡി.എം.എ മയക്കുമരുന്നുമായി യുവതിയും മൂന്ന് യുവാക്കളും ബാവലിയില്‍ പിടിയിൽ. കോഴിക്കോട് കോർപറേഷനിൽ കസബ വില്ലേജ് നാലുകുടി പറമ്പിൽ വീട്ടിൽ റിസ്‍വാൻ (28), താമരശ്ശേരി ഉണ്ണികുളം പൂനൂർ കേളോത്ത്പൊയിൽ ഷിഹാബ് (29), പാലക്കാട് ഷൊർണൂർ കള്ളിയംകുന്നത്ത് വീട്ടിൽ മുഹമ്മദ് റാഷിദ് (27), കോഴിക്കോട് കക്കോടി കമലകുന്നുമ്മൽ റമീഷാ ബർസ (20) എന്നിവരാണ് അറസ്റ്റിലായത്.
ക്രിസ്മസ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് പാർട്ടി ബാവലി എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പരിശോധനയില്‍ കാറിൽനിന്ന് 60. 077 ഗ്രാം മെത്താഫിറ്റമിൻ കണ്ടെടുത്തു.
കെ.എ 05 എ.എൽ 5581 നമ്പർ മാരുതി വാഗണർ കാറിലാണ് സംഘം സഞ്ചരിച്ചിരുന്നത്. മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. ശശിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Description: Young woman and three youth arrested with MDMA drug in Baveli