വളയത്ത് യുവ സൈനികന്‍ വീട്ടില്‍ മരിച്ച നിലയില്‍


വളയം: താനിമുക്കില്‍ യുവ സൈനികന്‍ വീട്ടില്‍ മരിച്ച നിലയില്‍. നെല്ലിയുള്ള പറമ്പത്ത് സനല്‍ (30) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. വീടിന്റെ മുന്‍വശത്തെ സണ്‍സൈഡിലെ ഹുക്കില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു.

അമ്മയും അനിയനുമാണ് സനലിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഇവരുടെ കരച്ചില്‍ കേട്ടാണ് അയല്‍വാസികള്‍ വീട്ടിലേക്ക് ഓടിയെത്തിയത്. തുടര്‍ന്ന് വളയം പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു.

സൈനികനായ സനല്‍ ഒരു വര്‍ഷത്തോളമായി അവധിയിലായിരുന്നു. ഇന്ന് ജോലിയില്‍ തിരികെ പ്രവേശിക്കാനായി തയ്യാറെടുക്കുന്നതിനിടെയാണ് മരണം.

അമ്മ: നളിനി.

സഹോദരന്‍: സനീഷ്.