ബാൻ്റ് വാദ്യവും, കോൽക്കളിയും, ഡി.ജെയുമായി യുവാക്കൾ അണിനിരന്നു; അഴിയൂരിൽ കരുത്ത് തെളിയിച്ച് യൂത്ത്ലീഗ് റാലിയും പൊതുസമ്മേളനവും
അഴിയൂർ: കരുത്ത് തെളിയിച്ച് അഴിയൂർ പഞ്ചായത്ത് യൂത്ത് ലീഗ് പൊതുസമ്മേളനം. ഇന്ന് വൈകീട്ട് 4 മണിക്ക് കുഞ്ഞിപള്ളിയിൽ നിന്നും ആരംഭിച്ച റാലിയോടു കൂടി ആണ് സമ്മേളനത്തിനു തുടക്കം കുറിച്ചത്. ബാൻഡ് മേളവും കോൽക്കളിയും ഡിജെ യുമായി യുവാക്കൾ അണിനിരന്നു. തുടർന്ന് നടന്ന പൊതു സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു.
എൽ.ഡി.എഫി ന്റെ സഹായത്തോടെയാണ് അഴിയൂരിൽ എസ്.ഡി.പി.ഐ വാർഡുകൾ പിടിച്ചെടുക്കുന്നതെന്ന് കെ.എം.ഷാജി പറഞ്ഞു. ഇക്കാര്യത്തിൽ ജനങ്ങൾ തികഞ്ഞ ജാഗ്രത കാണിക്കണമെന്നും ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകൾ ഇല്ലായ്മ ചെയ്യാൻ ജനങ്ങളെ അണിനിരത്തി യൂത്ത് ലീഗ് പ്രവർത്തകർ മുന്നിട്ട് ഇറങ്ങണമെന്നും ഷാജി പറഞ്ഞു.
യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി. വടകര എം.പി ഷാഫി പറമ്പിൽ മുഖ്യാഥിതിയായി പങ്കെടുത്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജലീൽ ടി.സി.എച്ച് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാനിസ് മൂസ സ്വാഗതം പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷുഹൈബ് കുന്നത്, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അഫ്നാസ് ചോറോട്, മൂസ കോത്തബ്ര, മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ ഹാഷിം, യു.ഡി.എഫ് മണ്ഡലം ചെയർമാൻ അബ്ദുള്ള ഹാജി, മണ്ഡലം സെക്രട്ടറി സുബൈർ മാസ്റ്റർ, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അൻസീർ പനോളി, കാസിം നെല്ലോളി, പാമ്പള്ളി മഹമൂദ്, അഫ്ശീല ഷഫീക്, യു.എ.റഹീം, ഇസ്മായിൽ പി.പി, ആയിഷ ഉമ്മർ, ഇ.ടി അയ്യൂബ്, നവാസ് നെല്ലോളി, അൻവർ ഹാജി, ഹാരിസ് മുക്കാളി, അലി.എ.വി, സെനീദ്.എ.വി, സമദ് മർഹബ, ശിഹാബ് ചുള്ളിയിൽ, മുനാസർ, ഹൈസം തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ സുനീർ ചോമ്പാല നന്ദി പറഞ്ഞു.
Summary: Young people lined up with bant instrument, kolkali and DJ; Youth league rally and public meeting in Azhiyur