കൂത്താളിയില്‍ മികച്ച കര്‍ഷകനുളള പുരസ്‌കാരം നേടിയ യുവാവ് വെള്ളച്ചാലില്‍ വീണ് മരിച്ചു
പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ മികച്ച കര്‍ഷക അവാര്‍ഡ് ജേതാവും കൃഷിയില്‍ നിരന്തരം സജീവവുമായിരുന്ന കല്ലായിമ്മല്‍ ഷൈജു വെള്ളച്ചാലില്‍ വീണ് മരിച്ചു. സ്വന്തം വാഴത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ വെള്ളച്ചാലില്‍ വീണായിരുന്നു അപകടം.
പരേതനായ ബാലന്റെ മകനാണ് ഷൈജു. അമ്മ: ശാരദ. സഹോദരങ്ങള്‍: ഷൈജ പുത്തന്‍പുരയില്‍, ബബീഷ് കല്ലായിമ്മല്‍. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.