കൊഴുക്കല്ലൂരില്‍ യുവാവ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍
മേപ്പയ്യൂര്‍: കൊഴുക്കല്ലൂരില്‍ നിര്‍മ്മാണത്തൊഴിലാളിയായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. കൊഴുക്കല്ലൂര്‍ പുതുക്കുടിക്കണ്ടി പി കെ രഞ്ജിത്തിനെയാണ് സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 36 വയസാണ്.
ജോലിക്ക് വിളിക്കാനായി രാവിലെ വീട്ടിലെത്തിയ സുഹൃത്തുക്കളാണ് രജ്ഞിത്തിന്റെ മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
പരേതനായ ഗോപാലന്റെയും ദേവിയുടെയും മകനാണ്. സഹോദരങ്ങള്‍: രതീഷ്, രജില.